കാഴ്ചപ്പാടും ദൌത്യവും

നമസ്ക്കാരം,

       സുസ്ഥിര വികസനം, സാമൂഹ്യനീതി, സാമ്പത്തിക സ്വയംപര്യാപ്തത, ജനകീയ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ സമഗ്ര വികസനം കൈവരിച്ച ഒരു മാതൃകാ ഗ്രാമപഞ്ചായത്ത് 
എന്ന ലക്ഷ്യമാണ് കോട്ടയം ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്.

      പ്രാദേശിക വിഭവസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുകയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പഞ്ചായത്ത് ഭരണസമിതിയുടെ  അടിസ്ഥാന ലക്ഷ്യം.
ഇതിനായി  വിവിധ  മേഖലകളെ കേന്ദ്രീകരിച്ചുള്ള വികസന ഇടപെടലുകൾക്ക് ഗ്രാമ പഞ്ചായത്ത് മുൻഗണന നൽകുന്നതാണ്.
        കാർഷിക–ഉൽപ്പാദന മേഖലയുടെ പുനരുജ്ജീവനം,
കൃഷിയെ സാമ്പത്തിക വളർച്ചയുടെ പ്രധാന അധിഷ്ഠാനമായി കണക്കാക്കി, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, ജൈവകൃഷി പ്രോത്സാഹനം, മൂല്യവർദ്ധിത കാർഷിക ഉൽപ്പന്ന നിർമാണം, കർഷക കൂട്ടായ്മകൾ, സംയോജിത കൃഷിരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കും.
        ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കും.

* ദാരിദ്ര്യമുക്തവും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതുമായ പഞ്ചായത്ത്
അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, പാർപ്പിടം, ഉപജീവനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന സമഗ്ര ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതാണ്.

* സാമൂഹികമായി  പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ജീവിതനിലവാര ഉയർച്ച ഉറപ്പാക്കും.
 * ജനങ്ങളുടെ ദൈനംദിന ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഗുണമേന്മയുള്ള റോഡുകൾ, കുടിവെള്ള ലഭ്യത, ആധുനിക തെരുവ് വിളക്കുകൾ, പൊതുസ്ഥാപനങ്ങളുടെ നവീകരണം, ഡിജിറ്റൽ സൗകര്യ വികസനം എന്നിവ ഉറപ്പാക്കും.
* ദുരന്ത നിവാരണത്തിനും  അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാധാന്യം നൽകും.

. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കും.

. പാലിയേറ്റീവ് കെയർ, വയോജന പരിചരണം, മാനസികാരോഗ്യ പിന്തുണ എന്നിവ ശക്തിപ്പെടുത്തും.

. വിദ്യാഭ്യാസ രംഗത്ത് സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും.

.  സ്ത്രീ ശാക്തീകരണത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകും.

. കുട്ടികൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ ഇടങ്ങൾ ഒരുക്കും.

.  യുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനങ്ങൾ സംഘടിപ്പിക്കും. സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

* ഭിന്നശേഷിക്കാർക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസ - വികസന പദ്ധതികൾ  നടപ്പിലാക്കും.

. ഹരിത വികസനത്തിന് പ്രാമുഖ്യം നൽകി മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്തും.

.ജലസംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, ജലാശയ പുനരുജ്ജീവനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പയിനുകൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യും.

. ഗ്രാമസഭകളെ കൂടുതൽ സജീവമാക്കുകയും വികസന ആസൂത്രണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യും.

            സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കി സേവനങ്ങൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ വികസിപ്പിക്കും.

       പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴിൽ സൃഷ്ടിക്കും മുൻഗണന നൽകി പ്രാദേശിക വിഭവങ്ങളുടെ ഫലപ്രദ വിനിയോഗത്തിലൂടെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്ന ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറും.

“എല്ലാവർക്കും മെച്ചപ്പെട്ട ജീവിത നിലവാരവും തുല്യ അവസരങ്ങളും ഉറപ്പാക്കുന്ന വികസിതവും ജനകീയവുമായ ഗ്രാമപഞ്ചായത്ത്” എന്നതാണ് നമ്മുടെ വികസന കാഴ്ചപ്പാട്.