Social Security Pension Mustering – Social security pension beneficiaries of the Grama Panchayat must complete their annual mustering by October 31, 2026. Those who fail to complete the mustering process will not receive further pension payments.
സി ജലചന്ദ്രന്‍

ഞാൻ സി ജലചന്ദ്രൻ മാസ്റ്റർ. കോട്ടയം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ് ആണ്.

 വയസ്സ് 58. 

കോട്ടയം ഗ്രാമപഞ്ചായത്തിലെ കാനത്തുംചിറയിൽ ചടയത്ത് മടപ്പുരക്ക് സമീപം അച്യുതം എന്ന വീട്ടിൽ താമസിക്കുന്നു.

റിട്ടയേർഡ് അധ്യാപകനാണ്.

വിദ്യാഭ്യാസ യോഗ്യത: എം.എ (ഹിന്ദി )

ബി.എഡ്

എച്ച് ഡി സി

2000-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. 24 വർഷത്തെ സർവ്വീസിന് ശേഷം 2024 -ൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കതിരൂരിൽ നിന്നും വിരമിച്ചു. 2008- 2013 കാലയളവിൽ ഡെപ്യൂട്ടേഷനിൽ സർവ്വശിക്ഷാ അഭിയാൻ കൂത്തുപറമ്പ് ബി ആർ സി യിൽ ട്രെയിനർ ആയും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയും പ്രവർത്തിച്ചു. 2020-2024 കാലയളവിൽ ഡെപ്യൂട്ടേഷനിൽ സമഗ്ര ശിക്ഷ കേരള തലശ്ശേരി നോർത്ത് ബി ആർ സി യിൽ ബ്ലോക്ക് പ്രൊജക്ട് കോ- ഓഡിനേറ്ററായി പ്രവർത്തിച്ചു.

അധ്യാപക പരിശീലകനായി കോർ- എസ് ആർ ജി , എസ് ആർ ജി , ഡി ആർ ജി തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

പാഠ പുസ്തക നിർമ്മാണ സമിതി അംഗമായും അനുബന്ധ സാമഗ്രികളുടെ നിർമ്മാണ പ്രവർത്തനത്തിലും പങ്കാളിയായിട്ടുണ്ട്. അധ്യാപക സംഘടന രംഗത്ത് സജീവ പ്രവർത്തനം  നടത്തിയിട്ടുണ്ട്.

വിരമിച്ച ശേഷം 'കില' റിസോഴ്‌സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

ഹോബി : പുസ്തക വായന, യാത്ര

കുടുംബം :

അച്ഛൻ : പി അച്ചുതൻ (പരേതൻ)

അമ്മ: യശോദ സി

ഭാര്യ: ശോഭിനി യു

മകൾ: ജ്ഞാനപ്രിയ യു

മകൻ : അനുവിന്ദ്  ശ്യാം യു