സി ജലചന്ദ്രന്‍
ഞാൻ സി ജലചന്ദ്രൻ മാസ്റ്റർ. കോട്ടയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആണ്.
വയസ്സ് 58.
കോട്ടയം ഗ്രാമപഞ്ചായത്തിലെ കാനത്തുംചിറയിൽ ചടയത്ത് മടപ്പുരക്ക് സമീപം അച്യുതം എന്ന വീട്ടിൽ താമസിക്കുന്നു.
റിട്ടയേർഡ് അധ്യാപകനാണ്.
വിദ്യാഭ്യാസ യോഗ്യത: എം.എ (ഹിന്ദി )
ബി.എഡ്
എച്ച് ഡി സി
2000-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. 24 വർഷത്തെ സർവ്വീസിന് ശേഷം 2024 -ൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കതിരൂരിൽ നിന്നും വിരമിച്ചു. 2008- 2013 കാലയളവിൽ ഡെപ്യൂട്ടേഷനിൽ സർവ്വശിക്ഷാ അഭിയാൻ കൂത്തുപറമ്പ് ബി ആർ സി യിൽ ട്രെയിനർ ആയും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയും പ്രവർത്തിച്ചു. 2020-2024 കാലയളവിൽ ഡെപ്യൂട്ടേഷനിൽ സമഗ്ര ശിക്ഷ കേരള തലശ്ശേരി നോർത്ത് ബി ആർ സി യിൽ ബ്ലോക്ക് പ്രൊജക്ട് കോ- ഓഡിനേറ്ററായി പ്രവർത്തിച്ചു.
അധ്യാപക പരിശീലകനായി കോർ- എസ് ആർ ജി , എസ് ആർ ജി , ഡി ആർ ജി തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാഠ പുസ്തക നിർമ്മാണ സമിതി അംഗമായും അനുബന്ധ സാമഗ്രികളുടെ നിർമ്മാണ പ്രവർത്തനത്തിലും പങ്കാളിയായിട്ടുണ്ട്. അധ്യാപക സംഘടന രംഗത്ത് സജീവ പ്രവർത്തനം നടത്തിയിട്ടുണ്ട്.
വിരമിച്ച ശേഷം 'കില' റിസോഴ്‌സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
ഹോബി : പുസ്തക വായന, യാത്ര
കുടുംബം :
അച്ഛൻ : പി അച്ചുതൻ (പരേതൻ)
അമ്മ: യശോദ സി
ഭാര്യ: ശോഭിനി യു
മകൾ: ജ്ഞാനപ്രിയ യു
മകൻ : അനുവിന്ദ് ശ്യാം യു