കോട്ടയം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകുന്നതല്ല.
പ്രധാന സ്ഥലങ്ങൾ

കോട്ടയം ഗ്രാമ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ താരതമ്യേന ചെറിയ പഞ്ചായത്താണ്. കോട്ടയം പൊയിൽ , ആറാംമൈൽ , കിണവക്കൽ, പുറക്കളം, കൂവപ്പാടി, മൌവ്വേരി, വേറ്റുമ്മൽ, കോട്ടയം അങ്ങാടി എന്നിവ പ്രധാന സ്ഥലങ്ങൾ ആണ്. പുറക്കളത്തുള്ള കോട്ടയം ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രവും കോട്ടയം ചിറയും പൈതൃക പ്രാധാന്യമുള്ളതും ദൂര സ്ഥലങ്ങളിൽ നിന്നും വരെ ആളുകളെത്തുന്നതുമായ ക്ഷേത്രവുമാണ്.