ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം കേരളത്തില്‍ ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് കോട്ടയം .പുരളിമലയില്‍ കോട്ട കെട്ടിയ ഹരിചന്ദ്രരാജാവാണ് കോട്ടയം രാജവംശത്തിന്‍റെ സ്ഥാപകനെന്ന് കോട്ടയം രാജവംശം ചരിത്രം ചൂണ്ടികാട്ടുന്നു. തലശ്ശേരി മുതല്‍ കുടക് വരെ വ്യാപിക്കുന്നതും കോലത്ത് നാടിന് തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതും ആയിരുന്നു ഈ രാജ വംശത്തിന്‍റെ അധികാര പരിധിയിലിരുന്ന ഭൂവിഭാഗങ്ങള്‍ എന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആരംഭഘട്ടത്തിൽ വയനാട് ഇരിവനാട്, കുറുമ്പ്രനാട്, താമരശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ അധീനതയിലായി. ഒരു കാലത്ത് പുറനാട്, പുറകിഴനാട് എന്നീ പേരുകളില്‍ കോട്ടയം അറിയപ്പെട്ടിരുന്നു. മധ്യകാല സാഹിത്യ കൃതികളായ ഉണ്ണിയച്ചി സാഹിത്യ ചരിത്രത്തില്‍ കോകില സന്ദേശത്തിലും കോട്ടയം രാജവിന് പുറയ്കീഴാര്‍ത്തങ്ങൾ, പുരളിക്ഷുമാബത്ത് എന്നിങ്ങനെ യഥാക്രമം വിശേഷിപ്പിച്ചിരുന്നതായി കാണാം. മുഴക്കുന്നില്‍ രാജധാനിസ്ഥാപിച്ച് കോട്ടയം രാജവംശം...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
കോട്ടയം ചിറ
കണ്ണൂർ ജില്ലയിലെ മനോഹരമായ പ്രകൃതി സൌന്ദര്യമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ശാന്തമായ ജലാശയത്തെ ചുറ്റിപ്പറ്റിയിരിക്കുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികളെ ആകർഷിക്കുന്നു. പക്ഷിനിരീക്ഷണം, ഫോട്ടോഗ്രഫി എന്നിവയ്ക്കായി നിരവധി ആളുകൾ ഇവിടെ എത്തുന്നു. പാർക്കും നടപ്പാതകളും ഉള്ളതിനാൽ വിശ്രമത്തിനും...
കൂടുതൽ വായിക്കുക